തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ ഉത്രാട കാഴ്ചക്കുല സമർപ്പണം മേൽശാന്തിമാരായ പൊഴിയൂർ ദിനേശൻ നമ്പൂതിരിയുടെയും വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടന്നു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി പി.ശശിധരൻ, ഭരണസമിതി അംഗങ്ങളായ മോഹൻ കുമാർ, ശരത് ചന്ദ്രൻ മച്ചിങ്ങൽ, എ.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.