1
1

കൊടുങ്ങല്ലൂർ: പാവങ്ങളോടുള്ള കരുതലിന് നന്ദി അറിയിക്കാൻ പിണറായി വിജയന്റെ പ്രതിമ സിമന്റിലുണ്ടാക്കിയ മുൻ നിർമ്മാണ തൊഴിലാളി, പ്രതിമ ഓൺലൈനിൽ സമർപ്പിച്ചു. എടവിലങ്ങ് കാര, വാക്കടപ്പുറത്തെ 72 കാരനായ ടി.കെ.ബാബുവാണ് പിണറായി വിജയന് മൂന്നാം ഊഴം ആശംസിച്ച് ഓൺലൈൻ പ്രതിമാ സമർപ്പണം നടത്തിയത്.
പാവങ്ങളോടുള്ള കരുതലിനൊപ്പം നാടിന്റെ പുരോഗതി ഉറപ്പാക്കുന്നതിലും മുഖ്യമന്ത്രി കാണിക്കുന്ന ജാഗ്രതയെ വാഴ്ത്തുന്ന, ഇദ്ദേഹം കടലേറ്റത്തിൽ തകർന്ന വീടിന് പകരം, സർക്കാരിന്റെ തീരദേശ സംരക്ഷണ പദ്ധതിയിലുൾപ്പെടുത്തി ലഭിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായത്തിൽ അടച്ചുറപ്പുള്ളൊരു വീട് യാഥാർത്ഥ്യമാക്കിയതിലുള്ള സന്തോഷം കൂടി അറിയിച്ച് കുറിപ്പും ചേർത്തിരുന്നു. 10 ഃ 15 വലിപ്പത്തിലുള്ള ടൈലിൽ, അച്ചിന്റെയോ മറ്റ് സംവിധാനമോ ഒന്നും കൂടാതെ, സ്വന്തം കരവിരുതിൽ ഈ പ്രതിമാനിർമ്മാണം നടത്തിയതെന്നും നേരിട്ട് നൽകണമെന്നാഗ്രഹമുണ്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഓൺലൈനിൽ ഈ സമർപ്പണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.