തൃപ്രയാർ: നാട്ടിക ശ്രീനാരായണഗുരു മന്ദിരാങ്കണം ചതയ ദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവർഷം 171 വിപുലമായി ആഘോഷിക്കും. രാവിലെ എട്ടിന് ഗുരുപൂജ തുടർന്ന് പീത പതാക ഉയർത്തൽ നാട്ടികയിലെ വിവിധ ഭാഗങ്ങളിലേക്ക് വാഹന ഘോഷയാത്രകൾ പുറപ്പെടും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ താളമേളങ്ങളാൽ ഉത്സവപ്രതീതി ഉണർത്തും. വൈകീട്ട് നടക്കുന്ന നാട്ടിക യൂണിയൻ സാംസ്‌കാരിക ഘോഷയാത്രയെ സ്വീകരിക്കും. തിരിച്ച് ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ എത്തിച്ചേരും. വൈകിട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് മുഖ്യാതിഥിയാവും. സാഹിത്യമത്സര വിജയികൾക്ക് സമ്മാനദാനം, ഉന്നത വിജയം കൈവരിച്ചവർക്ക് ആദരം, സാമൂഹ്യ ക്ഷേമനിധിയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.