ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ഇനി എല്ലാ ദിവസവും പ്രസദ ഊട്ട്. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു പ്രസാദ ഊട്ട് ഉണ്ടായിരുന്നത്. തിരുവോണം മുതലാണ് എല്ലാ ദിവസവും ഊട്ട് ആരംഭിച്ചതെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അറിയിച്ചു. രാവിലെ 11 മുതൽ ആരംഭിക്കുന്ന ഊട്ടിൽ 500 പേർക്ക് പങ്കെടുക്കാം.