പാവറട്ടി : മത സൗഹാർദ്ദത്തിന്റെ സന്ദേശവുമായി നബിദിന റാലിയിലേക്ക് മധുരം നൽകി ക്ഷേത്രക്കമ്മിറ്റി. പാടൂർ പുതുകാവ് ക്ഷേത്രം പടിഞ്ഞാറ് ഭാഗം ഉത്സവക്കമ്മിറ്റി പാടൂർ തഅ്‌ലീമുൽ ഇസ്ലാം മദ്രസയിലെ നബിദിന റാലിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി മധുര പരഹാരങ്ങൾ പി.ടി.എ കമ്മിറ്റി ജമാഅത്ത് ഭാരവാഹികൾക്ക് കൈമാറി. നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് എൻ.പി.അലിമോൻ, സെക്രട്ടറി എ.വി.സുലൈമാൻ, ട്രഷറർ ഫിറോസ് കാലടിയിൽ, പി.ടി എ പ്രസിഡന്റ് അഫ്‌സൽ പാടൂർ എന്നിവർ നേതൃത്വം നൽകി. ഉത്സവക്കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വി.എം.വിമൽ, ട്രഷറർ പി.എ.സനൂപ്, സെക്രട്ടറി എം.യു.അഷ്‌കർ എന്നിവരുടെ നേതൃത്വത്തിലാണ് മധുരപലഹാരങ്ങൾ മഹല്ല് കമ്മിറ്റിക്ക് നൽകിയത്.