തൃപ്രയാർ: ശ്രീനാരായണ ഗുരുദേവ ജയന്തി എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വർണാഭമായി ആഘോഷിക്കും. വൈകിട്ട് മൂന്നിന് വലപ്പാട് ചന്തപ്പടിയിൽ നിന്നും വാദ്യമേളങ്ങളോടെ ആനയും അമ്പാരിയുമായി, പീതപതാകയേന്തിയ ആയിരങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. നാട്ടിക യൂണിയനിലെ 44 ശാഖകളിൽ നിന്നുള്ള ഭാരവാഹികളും വനിതാ സംഘം, മൈക്രോഫിനാൻസ്, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുക്കും. 300ൽ അധികം ബാലജനയോഗം കുട്ടികളും ഘോഷയാത്രയിൽ അണിചേരും. സന്ധ്യയോടെ നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിൽ സമാപിക്കും.