പെരിങ്ങോട്ടുകര: ശ്രീനാരായണ ഗുരുദേവ ജയന്തി പെരിങ്ങോട്ടുകര യൂണിയൻ വിപുലമായി ആഘോഷിക്കും. രാവിലെ യൂണിയൻ പ്രസിഡന്റ് ഹണി കണാറ പതാക ഉയർത്തും. യൂണിയൻ ഓഫീസിൽ നിന്നും വിളംബര വാഹനങ്ങൾ പുറപ്പെട്ട് ശാഖാ യോഗങ്ങളിലെത്തി സ്വീകരണം എറ്റുവാങ്ങും. വൈകിട്ട് മൂന്നരയ്ക്ക് തൃപ്രയാർ കിഴക്കെ നടയിൽ നിന്നും ജയന്തി ഘോഷയാത്ര ആരംഭിക്കും. തുടർന്ന് ശ്രീനാരായണ ഹാളിൽ ചേരുന്ന പൊതുസമ്മേളനം ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി സ്വാമികൾ ഉദ്ഘാടനം ചെയ്യും.