പുത്തൻചിറ : കേരള പുലയർ മഹാസഭ പിണ്ടാണി കരിങ്ങാച്ചിറ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന അയ്യങ്കാളി ജയന്തി ജില്ലാ ട്രഷറർ പി.സി.ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.വി.ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി യു.ഡി.സജീവൻ, ടി.യു.കിരൺ, യു.വി.വിശ്വനാഥൻ, എം.പി.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.