കൈപ്പറമ്പ് : കൈപ്പറമ്പ്-തലക്കോട്ടുകര റോഡിലെ കുഴികളിൽ തിരുവോണനാളിൽ പൂക്കളമിട്ട് കുറുമാൽ കൂട്ട് ക്ലബ്ബിലെ കൂട്ടുകാർ ഓണ ആഘോഷത്തിനിടയിലും പ്രതിഷേധിച്ചു. കണ്ണുണ്ടായിട്ടും കാണാത്ത അധികാരികൾക്കു വേണ്ടി ഈ പൂക്കളം സമർപ്പിച്ചു. ചൂണ്ടൽ, കൈപ്പറമ്പ്, വേലൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ മൂന്ന് കിലോമീറ്റർ ദൂരമുള്ള ഈ പ്രധാന റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തണമെന്നാണ് ജനകീയാവശ്യം.