ചാലക്കുടി : എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിക്കും. പതാക ഉയർത്തൽ, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് ചടങ്ങുകൾ. രാവിലെ 9ന് സൗത്ത് ജംഗ്ഷനിൽ എസ്.എൻ.ജി പ്രസിഡന്റ് കെ.കെ.ബാലൻ പതാക ഉയർത്തും. വൈകിട്ട് 3ന് ട്രാംവേ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മെയിൻ റോഡ്, സൗത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ കൂടി എസ്.എൻ.ജി ഹാളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രൻ കൊളുത്താപ്പിള്ളി അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, നഗരസഭാ പ്രതിപക്ഷ നേതാവ് സി. എസ്.സുരേഷ്, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.