inauguration
1

മാള: മുഹിയിദ്ദീൻ ജുമാ മസ്ജിദ് മാള മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബി ദിനാഘോഷം നടന്നു. പ്രസിഡന്റ് എ.എ. അഷറഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മഹല്ല് ഇമാം മൗലവി സുബൈർ മന്നാനി സന്ദേശം നൽകി. തുടർന്ന് മദ്രസാ വിദ്യാർത്ഥികളുടെ ഘോഷയാത്രയും പള്ളിയിൽ മൗലീദ് പാരായണവും നടന്നു. മൗലവി അബ്ദുൽ റഹ്മാൻ സഅദി, മജീദ് ലത്തീഫി, അബ്ബാസ് സഖാഫി, ഫെസൽ റഹ്മാനി, ഷെഫീഖ് മിസ്ബാഹി എന്നിവർ നേതൃത്വം നൽകി.