കൊടങ്ങല്ലൂർ : ലോകമലേശ്വരം 2173 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് വിതരണവും ആശാ വർക്കർമാരെയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും ചികിത്സ ധനസഹായ വിതരണവും നടത്തി. സമ്മേളനം സബ് ഇൻസ്‌പെക്ടർ ജോഷി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ രാജീവ് നെടുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് കെ.ബി. വിശ്വംഭരൻ, ശാഖാ സെക്രട്ടറി കെ.എം. സുരേന്ദ്രൻ, മരണാനന്തര സഹായ സംഘം പ്രസിഡന്റ് പി.കെ. സത്യശീലൻ, വാർഡ് കൗൺസിലർ സുമേഷ്, ശാലിനി വെങ്ക്‌ടേഷ്, ഗുരുദേവ സമാജം പ്രസിഡന്റ് ഒ.കെ. ഹർഷകുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ ടി.ജി.ശശിധൻ എന്നിവർ പ്രസംഗിച്ചു.