amballur-

ആമ്പല്ലൂർ : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം. സെന്ററിൽ പ്രതീകാത്മകമായി ചൂരൽ കൊണ്ട് അടിച്ചു യൂണിഫോം ഊരി വാങ്ങി ക്രിമിനൽ പട്ടം ചാർത്തി നൽകിയാണ് സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സുശീൽ ഗോപാൽ ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം അദ്ധ്യക്ഷനായി. സെബി കൊടിയൻ, ഷെറിൻ, ലിന്റോ പള്ളിപ്പറമ്പൻ, കെ.എസ്.ജോൺസൺ, സിജോ പുന്നക്കര, റെജി ജോർജ്, ഹരൻ ബേബി, പ്രതീഷ്, ജിജോ, റിന്റോ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.