തൃശൂർ: വൈദ്യരത്‌നം ഗ്രൂപ്പിന്റെ ഒല്ലൂർ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയൂർവേദ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസിന്റെ സ്മരണാർത്ഥം നടത്തുന്ന വൈദ്യരത്‌നം ദിനാചരണത്തോട് അനുബന്ധിച്ച് നാളെ സൗജന്യ ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടക്കുന്ന ക്യാമ്പിൽ വിവിധ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. അസ്ഥി സാന്ദ്രതാ നിർണയവും (ബി.എം.ഡി ടെസ്റ്റ് ) മരുന്ന് വിതരണവുമുണ്ടാകും. ആദ്യം ബുക്ക് ചെയ്യുന്ന നൂറ് പേർക്ക് ബി.എം.ഡി പരിശോധനയും സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 8129820846.