ചാലക്കുടി: കെ.പി.എം.എസ് ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. ആനമല ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര ഇൻഡോർ സ്റ്റേഡിയം മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം.സജീവൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.കുസുമം ജോസഫ്, കെ.പി.എം. എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എൻ.സുരൻ, കൺവീനർ എ.പി.സുബ്രൻ, ട്രഷറർ സുബിത സുനിൽ എന്നിവർ പ്രസംഗിച്ചു.