ചാലക്കുടി : മുരിങ്ങൂർ ചീനിക്കൽ ക്ഷേത്രസമാജം യുവസമിതിയുടെ ആഭിമുഖ്യത്തിൽ ഓണംകളിയും ആദരസമ്മേളനവും സംഘടിപ്പിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് കെ.എൻ.വിശാലക്ഷൻ അദ്ധ്യക്ഷനായി. വ്യാപാര രംഗത്തെ പ്രമുഖരായ എ.കെ.സുഗതൻ (ശ്രീലക്ഷ്മി), സി.ടി.സുശീൽ കുമാർ, റോക്കി ബൈജു, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സി.പി.ഷിബു, സന്തോഷ് ട്രോഫി സെലക്്ഷൻ ലഭിച്ച ക്രിസ്റ്റി ഡേവിസ്, പി.എസ്. നിഷാന്ത്, വാസുദേവ് സുനിൽ, ഓണകളി ആശാന്മാരായ സുബ്രൻ, കെ.സി.സുകു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്തംഗം പി.പി.പരമേശ്വരൻ, സമിതി പ്രസിഡന്റ് സുധീഷ്, ഇ.വി.മുരളി എന്നിവർ പ്രസംഗിച്ചു.