കൊടകര: കെ.പി.എം.എസ് കൊടകര യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എസ് സതീഷ് അദ്ധ്യക്ഷത വഹിച്ചു .കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ അയ്യങ്കാളി ജന്മദിന സന്ദേശം നൽകി . യൂണിയൻ സെക്രട്ടറി കെ.യു.രതീപ് , ഖജാൻജി ടി.കെ.ഷാജു ,മുൻ സംസ്ഥാന ഖജാൻജി പി.കെ.സുബ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.വി. ശിവദാസൻ, ജില്ലാ സെക്രട്ടറി സി.വി.ബാബു, പി.പി.ശശിധരൻ ,കെ.വി. ജനാർദ്ദനൻ, ടി.കെ.വേലായുധൻ,എ.കെ.സാജു, എം.എ.ഗിരി എന്നിവർ സംസാരിച്ചു