തൃപ്രയാർ: മുൻപുണ്ടായിരുന്ന പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് യുവാവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് വാക്കറ ആദിൽ ഹുസൈൻ (24 ), പഴുവിൽ പണിക്കവീട്ടിൽ റൈഹാൻ (19 ) എന്നിവരാണ് അറസ്റ്റിലായത്. തളിക്കുളം കൈതക്കൽ അമ്പലത്തുവീട്ടിൽ മുഹമ്മദ് അദ്‌നാനും സുഹൃത്തുക്കളും പഴുവിൽ പണിക്ക വീട്ടിൽ റൈഹാനുമായി മുൻപുണ്ടായിരുന്ന പ്രശ്‌നം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് അദ്‌നാനിനെയും സുഹൃത്തുക്കളെയും തൃപ്രയാറിലെ വിബി മാളിനടുത്തേക്ക് വിളിച്ചുവരുത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു.
വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽ കുമാർ, സബ് ഇൻസ്‌പെക്ടർ സി.എൻ.എബിൻ, എ.എസ്.ഐ സജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു ആനന്ദ്, വിവേക്, ശ്യാം, സിയാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.