തൃപ്രയാർ : ചാരായവുമായി മദ്ധ്യവയസ്‌കനെ വാടാനപ്പിള്ളി എക്‌സൈസ് പിടികൂടി. എടമുട്ടം നെറ്റിക്കോട് മാടാനി ഭാസ്‌ക്കരനാണ് (54) പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കി അധിക വിലയ്ക്ക് വിൽക്കാനായി സൂക്ഷിച്ച നാല് ലിറ്റർ ചാരായം കണ്ടെടുത്തു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ആർ.ജോർജ്, വാടാനപ്പിള്ളി സർക്കിൾ ആർ.ശിവൻ, ഓഫീസർമാരായ ബിബിൻ ചാക്കോ, അബിൽ ആന്റണി, റിന്റോ, വി.ജി.ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.