പുത്തൻചിറ: പുത്തൻചിറ മേഖല ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം കൊമ്പത്തുകടവ് കണ്ണാടിപ്പറമ്പിൽ ഓഡിറ്റോറിയത്തിൽ മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ സി.കെ.യുധി മാസ്റ്റർ അദ്ധ്യക്ഷനായി. അമരിപ്പാടം ഗുരുനാരായണ ആശ്രമത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ ജയന്തി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ മുഖ്യാതിഥിയായി. രാവിലെ വെള്ളൂർ സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു. ജയന്തി സമ്മേളനം, എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം, അമൃതഭോജനം, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ അരങ്ങേറി. മുകുന്ദപുരം യൂണിയൻ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ എട്ട് എസ്.എൻ.ഡി.പി ശാഖകളും ഗുരുധർമ്മ പ്രബോധിനി സഭയും ശ്രീകുമാരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.