മാള: അഷ്ടമിച്ചിറ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. കെ.കെ.ഹോബിയുടെ കാർമികത്വത്തിൽ ഗുരുപൂജ, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ അരങ്ങേറി. ശാഖാ പ്രസിഡന്റ് രാജൻ നടുമുറി, സെക്രട്ടറി ചന്ദ്രൻ മരോട്ടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.