sndp
ഗുരുജയന്തി ആഘോഷം നാട്ടിക ഗുരുമന്ദിരാങ്കണത്തിൽ

തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഗുരുമന്ദിരത്തിൽ രാവിലെ ആഘോഷകമ്മിറ്റി പ്രസിഡന്റ് എ.വി.സഹദേവൻ പതാക ഉയർത്തി. ഗുരുപൂജയ്ക്ക് വേണുശാന്തി നേതൃത്വം നൽകി. വിവിധ മേഖലകളിലേക്ക് വാഹനപ്രചാരണ ഘോഷയാത്ര നടന്നു. സി.പി.രാമകൃഷ്ണൻ മാസ്റ്റർ, എൻ.എ.പി.സുരേഷ്‌ കുമാർ, സുരേഷ് ഇയ്യാനി, ഇ.എൻ.ആർ.പ്രേംലാൽ, ടി.കെ.ദയാനന്ദൻ, കെ.കെ.രാജൻ, വി.ബി.പ്രേംദാസ്, ജയപ്രകാശ് വാളക്കടവിൽ, ടി.ആർ.വിജയരാഘവൻ, സി.കെ.ഗോപകുമാർ, യതീഷ് ഇയ്യാനി, എ.എൻ.സിദ്ധപ്രസാദ്, അംബിക ടീച്ചർ, പി.സി.പ്രേംദാസ്, സി.എസ്.മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.