തൃശൂർ : എസ്.എൻ.ഡി.പി യോഗം ടൗൺ ഈസ്റ്റ് ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും അമ്പാടി പറഞ്ഞാട്ടിൽ ശാന്തിയുടെ നേതൃത്വത്തിൽ കാർമ്മികത്വത്തിൽ ഗുരുപൂജയും ജുഹോമി മന്ത്രത്താൽ ഹോമവും നടത്തി. യോഗം അസി. സെക്രട്ടറി കെ.വി.സദാനന്ദൻ, ശാഖാ പ്രസിഡന്റ് പി.വി.പുഷ്പരാജ്, സെക്രട്ടറി ദീപക്ക് കുഞ്ഞുണ്ണി, വൈസ് പ്രസിഡന്റ് അനില രാമചന്ദ്രൻ, കോമളവല്ലി കുഞ്ഞുണ്ണി, വി.ഡി.സുഷിൽ കുമാർ, അജിത്ത് കുറുവത്ത്, ശാരി അജിത്ത്, ശ്രീനിവാസൻ, ഹരീഷ് നെല്ലിപ്പറമ്പിൽ, എ.കെ.മോഹനൻ, സുഷൻ തുടങ്ങിയവർ പങ്കെടുത്തു.