കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം പുല്ലൂറ്റ് സൗത്ത് ശാഖയിൽ ഗുരു ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗുരുമന്ദിരത്തിൽ ഗുരുപൂജാ, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടന്നു. പൂജകൾക്ക് മംഗലത്ത് ബാലൻ ശാന്തി കാർമ്മികത്വം വഹിച്ചു. ശാഖാ ഓഫീസിന് മുമ്പിൽ പ്രസിഡന്റ് സി.എസ്.തിലകൻ പീത പതാക ഉയർത്തി പതാകവന്ദനം നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ യോഗം കൗൺസിലർ ബേബി റാം ജയന്തി ദിന സന്ദേശം നൽകി. ശ്രീനാരായണ ധർമ്മ പ്രചാരകനും മുൻ യൂത്ത്മൂവ്‌മെന്റ് ഭാരവാഹിയുമായിരുന്ന കെ.ജെ. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ ശാഖ സെക്രട്ടറി ബാബു മങ്കാട്ടിൽ,ബാലൻ ശാന്തി, സെക്രട്ടറി പ്രസാദ് ചക്കുങ്ങൽ എന്നിവർ സംസാരിച്ചു. കമ്മിറ്റിയംഗങ്ങളായ കണ്ണൻ, കെ. വി.വിശ്വനാഥൻ, ശ്രീജിത്ത് ,വത്സല പ്രകാശൻ, സുധി തണ്ടാശ്ശേരി മുൻ സെക്രട്ടറി ബാബു മങ്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.