അന്നമനട : വെണ്ണൂർ - ആലത്തൂർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ പ്രസിഡന്റ് സി.ഡി.ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ അവാർഡ് വിതരണവും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ശാഖാ പ്രസിഡന്റ് സി.വി.ഷാനവാസ് അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.വി.വിനീഷ്, എ.കെ.മനോഹരൻ, ഐ.കെ.രഘുനാഥ്, രാധ ഗോപി, എം.വി.ശിവരാമൻ എന്നിവർ പ്രസംഗിച്ചു.