ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയുടെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ബ്ലാങ്ങാട് ശാഖ ഗുരുമന്ദിരത്തിൽ അരുൺ ശാന്തി പണിക്കശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, പതാക ഉയർത്തൽ, മധുരപലഹാര വിതരണം, പ്രാർത്ഥന എന്നിവ നടന്നു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ ഭദ്രദീപം തെളിച്ചു. ശാഖ പ്രസിഡന്റ് കെ.എ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ.ബാലകൃഷ്ണൻ, പ്രോഗ്രാം കൺവീനർ സി.വി.രാജീവ്, ലളിത രാജീവ്, സരസ്വതി സോമൻ, പ്രസന്നൻ വലിയപറമ്പിൽ എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് സി.കെ.സോമൻ പതാക ഉയർത്തി.