temple
ഗുരുജയന്തി

വാടാനപ്പിളളി: ശ്രീ ഗണേശമംഗലം ഗണപതി ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ ഗുരുജയന്തി ആഘോഷിച്ചു. ഗുരുദേവന്റെ പാദ സ്പർശനത്താൽ അനുഗ്രഹീതമായതും ഗുരുനിർദ്ദേശാനുസരണം പ്രധാന ശിഷ്യൻ ബോധാനന്ദസ്വാമികളുടെ തൃക്കരങ്ങളാൽ പ്രതിഷ്ഠിക്കപ്പെട്ടതുമായ ക്ഷേത്രത്തിൽ നടന്ന ആഘോഷത്തിൽ ക്ഷേത്രം സെക്രട്ടറി ലോഹിതാക്ഷൻ ഞാറ്റുവെട്ടി പതാക ഉയർത്തി. ക്ഷേത്രം ഗുരുദേവ മണ്ഡപത്തിൽ ഗുരുപൂജയും പ്രാർത്ഥനയും നടന്നു. ഷിനോജ് ശാന്തി കാർമ്മികനായി.
ഗുരുജയന്തി രഥപൂജയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ദിവാകരൻ പഴങ്ങാംപറമ്പ്, സെക്രട്ടറി ലോഹിദാക്ഷൻ ഞാറ്റു വെട്ടി, ട്രഷറർ സുനിൽകുമാർ പണിക്കെട്ടി, എസ്.എൻ.പി.എച്ച് സമാജം പ്രസിഡന്റ് രാജൻ ചാണാശ്ശേരി, പ്രദീപ് പണ്ടാരൻ, പി.എസ് പ്രദീപ്, മാല ജഗദീഷ് എന്നിവർ നേതൃത്വം നൽകി.