s
പങ്ങരപ്പിള്ളി ശാഖയിൽ നടന്ന ജയന്തി സമ്മേളനം ചേലക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റർ അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

ചേലക്കര: എസ്.എൻ.ഡി.പി യോഗം ചേലക്കര യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിൽ ശ്രീനാരായണഗുരു ജയന്തി വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. പതാക ഉയർത്തൽ, ഗുരുസ്മരണ, പ്രാർത്ഥന, ജയന്തി സമ്മേളനം, സദ്യ, വിവിധ കലാപരിപാടികൾ എന്നിവയോടെയാണ് പല ശാഖകളിലും ആഘോഷം നടന്നത്.
പങ്ങാരപ്പിള്ളി ശാഖ
പങ്ങാരപ്പിള്ളി ശാഖയിൽ നടന്ന ജയന്തി സമ്മേളനം ചേലക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.വി.അച്ചൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ. കെ.യു.ഷാജി ശർമ്മ ഗുരുധർമ്മ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരകൻ എം.കെ.നാരായണൻ മാസ്റ്റർ, ആഘോഷക്കമ്മിറ്റി കൺവീനർ ടി.പി.സുകുമാരൻ, എം.ആർ.സജി, കെ.വി.രവീന്ദ്രൻ, സി.സുരേഷ്, കെ.ആർ.അജയൻ, ഷൈനി, സാനിയ തുടങ്ങിയവർ സംസാരിച്ചു.
ചേലക്കര ശാഖ
ചേലക്കര ശാഖയിൽ നടന്ന ജയന്തി സമ്മേളനത്തിൽ സെക്രട്ടറി പ്രഭ അയ്യപ്പൻ, പ്രസിഡന്റ് ടി.മണികണ്ഠൻ, സുജ സുദേവൻ, വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
പുലാക്കോട് ശാഖ
പുലാക്കോട് ശാഖയിൽ നടന്ന ജയന്തി സമ്മേളനം ചേലക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കുമാരൻ പാലത്തിങ്കൽ അദ്ധ്യക്ഷനായി. സുജ സുദേവൻ, സുനിൽ ബാലൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ, എം.എസ്.പ്രസാദ്, വി.എം.ധർമ്മപാലൻ തുടങ്ങിയവർ സംസാരിച്ചു.