gurupuja

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക്‌ സ്‌കൂളിൽ 171ാം ശ്രീനാരായണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി സുരേന്ദ്രൻ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുദേവ പൂജ നടന്നു. എസ്.എൻ മിഷൻ വൈസ് ചെയർമാൻ ഇ.എസ്.രാജൻ, പ്രിൻസിപ്പാൾ കെ.ജി.ഷൈനി, സ്റ്റാഫ് സെക്രട്ടറി സുമം.വി.പി., അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ചായസൽക്കാരത്തോടെ ചടങ്ങവസാനിച്ചു.