ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ 171-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഗുരുമണ്ഡപത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, അഷ്ടോത്തര നാമാവലി എന്നിവ നടന്നു. യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ജയന്തി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ ചാണാശ്ശേരി, യൂണിയൻ വനിതാസംഘം സെക്രട്ടറി ശൈലജ കേശവൻ, ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽ കുമാർ (മണപ്പുറം), കൗൺസിലർമാരായ കെ.കെ.രാജൻ, കെ.ജി.ശരവണൻ, യൂത്ത് മൂവ്‌മെന്റ് അംഗം കെ.ആർ.ഉണ്ണിക്കൃഷ്ണൻ, വനിതാസംഘം വൈസ് പ്രസിഡന്റ് സതി വിജയൻ, ട്രഷറർ പ്രിയദത്ത രാജൻ എന്നിവർ സംസാരിച്ചു.