തൃശൂർ: എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ 171-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. പട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എസ്.സുബിൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.കെ.സന്തോഷ് സ്വാഗതവും എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ കെ.യു.ഷാജി നന്ദിയും പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ കെ.വി.രാജൻ, പി.കെ.മുരളി, വിജയൻ കമ്പിളി, സി.വി.കൃഷ്ണൻകുട്ടി, പി.വി.രതീഷ്, കെ.എൻ.ഷിനോജ്, പീച്ചി യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുഭദ്ര വാസു, മിനി വിജയൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്ദീപ്‌രാജ്, സെക്രട്ടറി പി.പി.പ്രഭീഷ്, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് എ.എൻ.മോഹനൻ, സെക്രട്ടറി നിർമ്മൽ തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. വനിതാസംഘം അംഗങ്ങളുടെ നൃത്താവിഷ്‌കാരവും അരങ്ങേറി.