1
1

വടക്കാഞ്ചേരി : തലപ്പിള്ളിയെ പീതസാഗരമാക്കി ഗുരുദേവ ജയന്തി ആഘോഷം. യൂണിയന്റെ കീഴിലുള്ള 50 ശാഖായോഗങ്ങളിലേക്ക് ഗുരുദേവ സന്ദേശ വാഹന വിളംബര ജാഥ നടന്നു. എസ്.എൻ.ഡി.പി തലപ്പിള്ളി യൂണിയൻ ഗുരുദേവ ജയന്തി സമ്മേളനം ജില്ലാ ജഡ്ജ് എ.എം.അഷറഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം വി.വി.ശിവദാസൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ്, വനിതാസംഘം പ്രസിഡന്റ് ബിനു ശശി എന്നിവർ സംസാരിച്ചു. അക്കാഡമിക് പ്രതിഭകളെ ആദരിച്ചു. ഘോഷയാത്രയിലും സംഘാടന മികവിലും മികച്ച പ്രകടനം നടത്തിയതിന് ഇത്തവണയും മലാക്ക ശാഖാ ഒന്നാംസ്ഥാനത്തിന് അർഹമായി. കുമരനെല്ലൂരിനാണ് രണ്ടാം സ്ഥാനം. കുട്ടംകുളം മൂന്നാം സ്ഥാനം നേടി.