കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഹൈക്കോടതിയിലെ സീനിയർ പ്ലീഡർ അഡ്വ. ഋത്വിക് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ.മോഹനൻ സ്വാഗതവും കെ.ആർ.രജിൽ നന്ദിയും പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ചേബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് സാക്‌സൺ, ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ, അഡ്വ. സി.ബി.രാജീവ്, മെന്റർ പി.എ.ബഷീർ, ടി.ആർ.ബാലകൃഷ്ണൻ, സി.കെ.ജോഷി, വിശ്വനാഥൻ ചുള്ളിയൽ, മനോജ് കുമാർ, ചന്ദ്രൻ കിളിയംപറമ്പിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രാർത്ഥനയ്ക്ക് ഗായത്രി നേതൃത്വം നൽകി.
ഇന്നലെ രാവിലെ അഞ്ചിന് ഗണപതി ഹോമം, നവഗ്രഹ ഹോമം, സഹസ്ര നാമാർച്ചന എന്നിവയ്ക്ക് ശേഷം രക്ഷാധികാരി ഇ.വി.ശങ്കരനാരായണൻ പതാക ഉയർത്തി. തുടർന്ന് രാവിലെ പത്തിന് നഗരസഭാ ടൗൺഹാളിൽ നിന്നും ജയന്തിദിന ഘോഷയാത്രയും നടന്നു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം പറക്കാട് കൈപ്പട പ്രഭയുടെ ശിഷ്യർ അവതരിപ്പിച്ച കോൽക്കളി, കൊച്ചിൻ പ്രാഷ് അവതരിപ്പിച്ച ഡി.ജെ എന്നിവയും നടന്നു. രണ്ടുദിവസങ്ങളിലായി നടന്ന ജയന്തി ദിനാഘോഷ പരിപാടികൾക്ക് കുന്നംകുളം ചെറുവത്തൂർ മൈതാനിയിൽ വൈകിട്ട് നാലിന് മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഭദ്രദീപം തെളിച്ചാണ് ആരംഭം കുറിച്ചത്.