വടക്കാഞ്ചേരി: എസ്.എൻ.ഡി.പി തലപ്പിള്ളി താലൂക്ക് യൂണിയന് കീഴിലെ 50 ശാഖകളിൽ മലാക്ക വീണ്ടും ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന ഗുരുജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ ആളുകളെപങ്കെടുപ്പിച്ചും വർണ്ണാഭമാക്കാൻ പഞ്ചവാദ്യമടക്കം എത്തിച്ചും ശാഖമികച്ച പ്രകടനം നടത്തി. പുരസ്‌കാരം ജില്ലാ ജഡ്ജ് എ.എം.അഷറഫ് സമ്മാനിച്ചു. ഇ.കെ.ബാബു,ഇ.ടി.സുധാകരൻ, ഇ.കെ.സുരേഷ് എന്നിവർ ഏറ്റുവാങ്ങി. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്ദേശ വിളംബര ജാഥയ്ക്ക് ശാഖയിൽ സ്വീകരണം നൽകി. ഇ.കെ. ബാബു, ഇ.ടി. സുധാകരൻ, ഇ.കെ.സരേഷ്, സി.എം.രാജപ്പൻ, കെ .ആർ. വാസന്തി,സി.എ.ശോഭന,രാംജല രാമദാസ്, പ്രേമലത ശ്രീനിവാസൻ,സുധ വേണു, രാജലക്ഷ്മി നേതൃത്വം നൽകി.