ചേലക്കര: എസ്.എൻ.ഡി.പി തോന്നൂർക്കര ശാഖയുടെ നേതൃത്വത്തിൽ ഗുരുജയന്തി ആഘോഷിച്ചു. ജയന്തി സമ്മേളനം ഡോക്ടർ സതീഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ചേലക്കര യൂണിയൻ മുൻ പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്വ. ദീപക് പി.യു, എം. പാറുക്കുട്ടി ടീച്ചർ എന്നിവർ പ്രഭാഷണം നടത്തി. ടി.കെ പീതാംബരൻ, എം.എൻ കേശവൻ,റാബിയ ബീവി ടീച്ചർ,കെ.ആർ.രഘുനാഥ്, സുകുമാരൻ കരിക്കക്കാവിൽ തുടങ്ങിയവർ സംസാരിച്ചു.