inauguration

പൊയ്യ : പൊയ്യ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. രാവിലെ കഴിഞ്ഞിത്തറയിൽ നിന്ന് കാവടിയും താളമേളങ്ങളുമായി ഘോഷയാത്ര നടന്നു. തുടർന്നു നടന്ന പൊതുസമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ
പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരുകൻ കെ.പൊന്നത്ത് അദ്ധ്യക്ഷനായി.

ദിനിൽ മാധവ്, ശിവറാം, സമൽരാജ്, കെ.എൻ.പരമേശ്വരൻ, രസന ബൈജു, പി.കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു. ദൈവദശകം ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത സി.ആശ ജോർജിനെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.