
തൃശൂർ: എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമവർമ്മപുരം സർക്കാർ വൃദ്ധസദനത്തിൽ നടന്ന ഓണം സൗഹൃദ സദസ് എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷെമീർ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണ മഠം സ്വാമി നന്ദാത്മജാനന്ദ ഓണ സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരൻ അന്തേവാസികൾക്കുള്ള കിടക്ക ബെഡ്ഷീറ്റ്, പില്ലോ, ചെരിപ്പ്, വാട്ടർ പ്യൂരിഫയർ ഏറ്റുവാങ്ങി. ഫാ.ഡേവിസ് ചക്കാലക്കൽ, വി.എം. ഷൈൻ, വി.ഡി. ജയകുമാർ . കെ.എം. അബ്ദുൽ കാദർ , കെ.എ. മുഹമ്മദ് ബാബു, പി.ഐ. അബ്ദുല്ലബാബു, സലീം അറയ്ക്കൽ , ഷഹിൻ ഷാഹുൽ സംസാരിച്ചു.