photo

തൃശൂർ: കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയുമെന്ന സമ്മാന പദ്ധതിയുടെ നാലാമത്തെ നറുക്കെടുപ്പ് കൊല്ലം ചിന്നക്കട ഷോറൂമിൽ കൊല്ലം മേയർ ഹണി ബെഞ്ചമിൻ, ഇരവിപുരം എം.എൽ.എ എം.നൗഷാദ്, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ എന്നിവർ സംയുക്തമായി നിർവഹിച്ചു. വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണത്തിന് സുമ ജോസ് അർഹയായി. കല്യാൺ സിൽക്‌സ് സി.ഇ.ഒ സി.എസ്.അനിൽ കുമാർ സന്നിഹിതനായി. ഉഷാകുമാരി, ബിജു കൃഷ്ണ, ടി.എസ്.വിജിൽ എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലെനോ കാർ സ്വന്തമാക്കിയത്. നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പോടെ സമ്മാനപദ്ധതിക്ക് പരിസമാപ്തിയായി. ഓണക്കാലത്തെ വലിയ സമ്മാന പദ്ധതി മികച്ച വിജയമാക്കിയ മലയാളികൾക്ക് കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ നന്ദി പറഞ്ഞു.