kram
ശ്രീനാരായണ സൗഹൃദ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണ നബിദിനം സൗഹൃദ സംഗമത്തിൽ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് പ്രഭാഷണം നടത്തുന്നു

കയ്പമംഗലം: ശ്രീനാരായണ സൗഹൃദ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണ - നബിദിനം സൗഹൃദ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള വ്യക്തിത്വങ്ങൾ പങ്കെടുത്തു. സമാജം പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. ബിന്ദുമനോജ് ദൈവദശകം പ്രാർത്ഥന ആലപിച്ചു. സമാജം സെക്രട്ടറി പി.വി. സുദീപ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. കാളമുറി മുസ്ലിം പള്ളി ഖത്തീബ് ജലീൽ മൗലവി, മുഹമ്മദ് ചാമക്കാല, സി.ജെ പോൾസൺ, റാസിക് വഞ്ചിപ്പുര, ഉസ്മാൻ കാളമുറി, ബി.എസ്.ശക്തിധരൻ, പ്രീതി പ്രേമചന്ദ്രൻ , വനജാ ശിവരാമൻ, സരേഷ് കൊച്ചു വീട്ടിൽ, ജമാൽ മാസ്റ്റർ, അഷറഫ് പള്ളിപറമ്പിൽ എന്നിവർ സംസാരിച്ചു.