shashidharan

കൈപ്പറമ്പ്: തിരുവോണ നാളിൽ ഭാര്യവീട്ടിൽ പോയി മടങ്ങുമ്പോൾ കാറിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പറപ്പൂർ സ്വദേശി പോവിൽ തിരുവമഠത്തിൽ അപ്പുണ്ണി മകൻ ശശിധരൻ (70) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോളൂർ ശാന്തിതീരം ക്രിമറ്റോറിയത്തിൽ നടക്കും. തിരുവോണ നാളിൽ ഭാര്യയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വൈകിട്ട് അഞ്ചരയോടെ കൈപ്പറമ്പിൽ വച്ച് ശശിധരന്റെ സ്‌കൂട്ടർ കാറിൽ ഇടിച്ചായിരുന്നു അപകടം. ദീർഘകാലം വിദേശത്തായിരുന്ന ശശിധരൻ നാട്ടിൽ മടങ്ങിയെത്തിയ ശേഷം പറപ്പൂർ ആശുപത്രി റോഡിൽ ശ്രേയസ് സ്‌റ്റോഴ്‌സ് എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: ലതിക. മക്കൾ: ശ്രീനാഥ്, സജിൽ. മരുമകൾ: അനുഷ ശ്രീനാഥ്.