
കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതമൂലം കോതപറമ്പിൽ സർവീസ് റോഡ് ഇടിഞ്ഞുവീണു. റോഡ് വിണ്ടുകീറിയ നിലയിലാണ്. ഭാരം കയറ്റിയതുൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡ് തകർന്ന് വീഴുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ പ്രവർത്തനം നിറുത്തിവയ്പ്പിച്ച് റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം ഇഖ്ബാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്.സാബു, ആസിഫ് മുഹമ്മദ്, ഔസേപ്പച്ചൻ ജോസ്, പി.വി.രമണൻ, എ.എ.മുസമ്മിൽ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.