
ചേർപ്പ് : പഞ്ചായത്തിലെ മുത്തുള്ളിയാൽ തോപ്പ് വയൽക്കര ബസ് കാത്തിരിപ്പ് കേന്ദ്രം സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. പഞ്ചായത്ത് അംഗം നസീജ മുത്തലീഫ് അദ്ധ്യക്ഷയായി. സുനിത ജിനു, വീണ, എ.എസ്.ദിനകരൻ, എം.ബി.സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.