fudbol

കൈപ്പറമ്പ്: പുറ്റേക്കര കോസ്‌മോസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ച ആൾ കേരള സെവൻസ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബാൾ ടൂർണമെന്റ് സമാപിച്ചു. സൂര്യ വേലൂരിനെ പരാജയപ്പെടുത്തി സോക്കർ എം.ജി കാവ് ചാമ്പ്യന്മാരായി. ചലച്ചിത്ര സംവിധായകൻ ഒമർ ലുലു ട്രോഫികൾ സമ്മാനിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.ലെനിൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, കൺവീനർ ജോൺസൺ ജേക്കബ്, ജോയിന്റ് കൺവീനർ അഡ്വ. റോണി, കോസ്‌മോസ് ക്ലബ് പ്രസിഡന്റ് ബിജു ജോർജ്, സെക്രട്ടറി ജോഫി ജേക്കബ് തുടങ്ങിയവരും മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ടീം അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.