photo-
ഫോട്ടോ

ദേശമംഗലം: ദേശമംഗലം കൊണ്ടയൂർ പടിഞ്ഞാറ്റുമുറി തോട്ടശ്ശേരി വീട്ടിൽ പരേതയായ കല്യാണിയമ്മ മകൻ രാമചന്ദ്രനെ (62) വീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ നിലയിൽ കണ്ടെത്തി. നാട്ടുകാർ ചേർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാമചന്ദ്രന്റെ വീടിനോട് ചേർന്ന് താമസിക്കുന്ന സഹോദരി പത്മിനിയാണ് രാമചന്ദ്രനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയും മൂന്ന് മക്കളും തമിഴ്‌നാട്ടിലാണ്. ചെറുതുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.