കയ്പമംഗലം: എടത്തിരുത്തി കുട്ടമംഗലത്ത് യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. കുട്ടമംഗലത്ത് പ്രവർത്തിക്കുന്ന ഫ്‌ളക്‌സ് പ്രിന്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി സജിത്തിനെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പരിസരത്ത് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ ചൊവ്വാഴ്ച രാത്രിയോടെ നടത്തിയ തെരച്ചിലിൽ നാട്ടുകാരാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു. ഓണാവധിക്ക് നാട്ടിൽ പോകുന്നു എന്നാണ് ഇയാൾ സ്ഥാപന ഉടമയോട് പറഞ്ഞിരുന്നതത്രെ. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.