a

തൃപ്രയാർ: എസ്.എൻ.ഡി.പി സ്‌കൂളിന് സമീപം ലോറിയും കാറുകളും തമ്മിൽ കൂട്ടിയിടിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി പിരവൂർമഠത്തിൽ അമൽ (22), ചിറയ്ക്കൽ സ്വദേശിനി കാഞ്ഞൂർ വീട്ടിൽ ദിബിൻ ഭാര്യ വിപിഷ(32), തളിക്കുളം ഐക്കാരത്ത് സുഭാഷ് (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പാർസൽ ലോറി കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുമ്പേ പോയിരുന്ന നാല് കാറുകൾ കൂട്ടിയിടിച്ചു. ഒരു ബൈക്കും അപകടത്തിൽപ്പെട്ടു.