
തൃശൂർ: പീച്ചി എസ്.ഐയായിരുന്ന പി.എം.രതീഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. പരാതിയുമായെത്തിയ തന്നെ എസ്.ഐ പി.എം.രതീഷ് മർദിച്ചതായി വയോധികൻ പരാതിപ്പെട്ടു. സ്‌ട്രോക്ക് വന്ന തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മുഖത്ത് അടിച്ചെന്നും പരാതിപ്പെട്ടതിന് മർദ്ദനം തുടർന്നെന്നും പ്രഭാകരൻ പറഞ്ഞു. മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിൽ നൽകിയ പരാതി അവഗണിച്ച് പ്രതിയായ സ്ത്രീക്കൊപ്പം നിന്നു. ഒപ്പം ഉണ്ടായിരുന്ന ഭാര്യയെ പുറത്താക്കിയശേഷമാണ് മർദ്ദിച്ചത്. പീച്ചി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചില്ലെന്നും പ്രഭാകരൻ പറഞ്ഞു. കഴിഞ്ഞദിവസം വില്ലേജ് അസിസ്റ്റന്റ് അസ്ഹറും പൊലീസ് മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു.