photo-
കേരള കലാമണ്ഡലത്തിൽ നടക്കുന്ന നളചരിതരസായനത്തിൻ്റെ ഉദ്ഘാടനം കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി നിർവഹിക്കുന്നു

ചെറുകുരുത്തി: കേരള കലാമണ്ഡലം കഥകളി സംഗീത വിഭാഗത്തിന്റെയും മറ്റു കഥകളി വകുപ്പുകളുടെയും നേതൃത്വത്തിൽ 'നളചരിത രസായനം' എന്ന പേരിൽ 13 വരെ സംഘടിപ്പിക്കുന്ന നളചരിതം സമ്പൂർണ വ്യാഖ്യാന പഠന ക്ലാസിന് കേരള കലാ മണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി. നളചരിതം ക്ലാസ്, നളചരിതം പദങ്ങളുടെ ആലാപനം, സോദാഹരണ പ്രഭാഷണം, ചൊ ല്ലിയാട്ടം എന്നിവയാണ് നടക്കുക. അഞ്ചുദിവസങ്ങളിലായി നടക്കുന്ന പരിപാടി കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ബി. അനന്ത കൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ.എം.വി. നാരായണൻ,ഡോ.പി. രാജേഷ്‌കുമാർ, കലാമണ്ഡലം ഹരിനാരായണൻ, കലാമണ്ഡലം മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.