police

തൃശൂർ: കുന്നംകുളം ചൊവന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ അകാരണമായി ക്രൂരമായി ആക്രമിച്ച മുഴുവൻ പ്രതികൾക്കെതിരെയും വധശ്രമത്തിനു കേസെടുത്ത് സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃത്വയോഗം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.പി.പോളി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി.കണ്ണൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ജോയ് ഗോപുരാൻ, മിനി മോഹൻദാസ്, ഇട്ട്യേച്ചൻ തരകൻ, തോമസ് ആന്റണി, ഡി.പത്മകുമാർ, പ്രസാദ് പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.