simonmaster-62
സൈമൺ മാസ്റ്റർ (62)

വെള്ളാറ്റഞ്ഞൂർ: സമാന്തര വിദ്യാഭ്യാസ മേഖലയിലെ അതികായനും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഗുരുനാഥനുമായിരുന്ന വെള്ളാറ്റഞ്ഞൂർ പൊറത്തൂർ സൈമൺ മാസ്റ്റർ (62) നിര്യാതനായി. പ്രതിഭ കോളേജ് എന്ന സ്ഥാപനത്തിലൂടെ അദ്ദേഹം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ രംഗത്ത് പുതിയ പാത തെളിയിച്ചത്. പ്രതിഭയിൽ പഠിച്ചിറങ്ങിയ അനേകംപേർ ഇന്ന് വിവിധ മേഖലകളിൽ ഉന്നത നിലയിൽ ജോലി ചെയ്യുന്നു. എരുമപ്പെട്ടിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് സൈമൺ മാസ്റ്ററുടെ ശിഷ്യസമ്പത്ത് ഒരു പ്രത്യേകതയായിരുന്നു. പനി മൂലം അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത ന്യൂമോണിയയും ശ്വാസകോശത്തിലെ അണുബാധയും മരണകാരമായി. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലായിരുന്നു. ഭാര്യ: ഷീബ ആന്റണി (അദ്ധ്യാപിക). മക്കൾ: ഷിബിൻ പി.സൈമൺ, സരുൺ പി.സൈമൺ. മരുമകൾ: സ്‌നേഹ വിൽസൺ. പൊതുദർശനത്തിന് ശേഷം സംസ്‌കാരം ഇന്ന് രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമമാതാ ദേവാലയത്തിൽ നടക്കും.